പനങ്കാക്ക (Indian Roller)
Punchakkari, Trivandrum
Nov 30 , 2013
പനങ്കാക്ക (Coracias benghalensis)
-------------------------------------------------
റോളർ കുടുംബത്തിൽ പെടുന്ന പക്ഷിയാണ് ഇന്ത്യൻ റോളർ അഥവാ പനങ്കാക്ക (Coracias benghalensis) .
വയലുകളും പറമ്പുകളും ചരൽപ്രദേശങ്ങളുമുൾപ്പെടുന്ന പ്രദേശങ്ങളിൽ ഇവ കാണപ്പെടുന്നു . ഇവയ്ക്കു ഏകദേശം പ്രാവിന്റെ വലിപ്പമുണ്ട് (26-28 സെന്റീ മീറ്റർ ). ഇവയുടെ ദേഹം തടിച്ചതും, തല വലിപ്പമുള്ളതും, വാൽ ചെറുതുമാണ്. പനങ്കാക്കയുടെ തല, കഴുത്ത്, ശരീരത്തിന്റെ മുകൾഭാഗം എന്നിവയ്ക്ക് തവിട്ട് നിറമാണ്. ചിറകുകളും ശരീരത്തിന്റെ അടിഭാഗവും ഇളം നീലനിറത്തിലാണ് കാണപ്പെടുന്നത്. പറക്കുന്ന സമയത്ത് ചിറകുകൾ കൂടുതൽ ഭംഗിയുള്ളതായി തോന്നും.ചിറകില്‍ കടും നീല നിറവുമുണ്ട് . കഴുത്തിലെ നീല നിറം കാരണം ഹിന്ദിയിൽ നീലകണ്ട എന്നാണു പേര് .പറക്കുന്ന രീതിയിലെ പ്രത്യേകത വളരെ രസകരമാണ് .
സാധാരണയായി ഈ പക്ഷികളെ തെങ്ങ്, പന, തുടങ്ങിയ വൃക്ഷങ്ങളുടെ മുകളിലായി കണ്ടുവരാറുണ്ട്. ടെലിഫോൺ കമ്പിത്തൂണുകൾ, വൈദ്യുതകമ്പികൾ, എന്നിവയിലും ഇവയെ കാണാം. പനങ്കാക്ക വളരെ ശ്രദ്ധയുള്ള പക്ഷിയാണ്. ഏതെങ്കിലും ഒരു ചെറിയ ജീവി ശ്രദ്ധയിൽപ്പെട്ടാൽ മതി സാവധാനം താഴേക്ക് പറന്നു തുടങ്ങും. വലിയ ഇരയാണ് കിട്ടുന്നതെങ്കിൽ കല്ലിലോ മരത്തിലോ അടിച്ച് കൊന്നതിനു ശേഷമാണ് ഭക്ഷിക്കുക.
മാർച്ച് മുതൽ ജൂണ്‍ വരെയാണ് പ്രജനന പ്രജനന കാലം . തെങ്ങ് , പന മുതലായ വൃക്ഷങ്ങളിലോ , ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളിലോ ആണ് സാധാരണ ആയി കൂട് കൂട്ടുക . മരം കൊത്തിയെ പോലെ മരം തുര ക്കുന്ന പക്ഷികൾ ഉണ്ടാക്കുന്ന ദ്വാരങ്ങളിലും ഇവ കൂട് കൂട്ടാറുണ്ട് . ഒരുസമയം മൂന്ന് മുതൽ അഞ്ചു വരെ മുട്ടകളിടും. മൂന്നാഴ്ച കൊണ്ട് മുട്ട വിരിയും . ആണ്‍ കിളിയും പെണ്‍ കിളിയും അടയിരിക്കാറുണ്ട് .കാണാൻ ഭംഗിയുണ്ടെങ്കിലും കാക്കയെ പോലെ അത്ര സുഖകരമല്ലാത്ത ശബ്ദം ആണ് ഇവ ഉണ്ടാക്കുക.
കർണ്ണാടക, ബിഹാർ, ഒറീസ്സ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ സംസ്ഥാനപക്ഷി കൂടിയാണ് പനങ്കാക്കസാധാരണയായി കൃഷിയിടങ്ങള്‍ക്കു സമീപത്തെ തെങ്ങിലും പനയിലുമൊക്കെ ഈ പക്ഷികളെ കാണാം. കാടുകളിൽ കാട്ടുപനങ്കാക്ക (ഡോളര്‍ ബേര്‍ഡ്) ഈ വര്‍ഗത്തില്‍പെട്ട പക്ഷിയാണ്. ഇത് ദേശാടന പക്ഷിയല്ല . കേരളത്തിൽ എല്ലായിടത്തും ഇവയെ കാണാറുണ്ട്..
Kingdom: Animalia
Phylum: Chordata
Class: Aves
Order: Coraciiformes
Family: Coraciidae
Genus: Coracias
Species: C. benghalensis