Monday, December 9, 2013

White-Rumped Munia- ആറ്റക്കറുപ്പൻ



കേരളത്തിൽ കണ്ടു വരുന്ന ആറോ ഏഴോ ജാതി മുനിയകളിൽ സാധാരണ കൂടുതൽ കാണപ്പെടുന്ന ഒരു പക്ഷിയാണ് ആറ്റക്കറുപ്പൻ (White-rumped munia). ദക്ഷിണേഷ്യയ്ക്കു പുറമേ ചൈനയിലും ജപ്പാനിലും ആറ്റക്കറുപ്പനെ കാണാറുണ്ട്.
10-12 സെൻറീമീറ്റർ വലിപ്പം. കറുപ്പിനോടടുത്ത ഇരുണ്ട തവിട്ടു നിറവും മങ്ങിയ വെളുപ്പും മാത്രമാണ് ശരീരത്തിലെ നിറങ്ങൾ. തലയും പുറവും തവിട്ടു നിറം, പുറത്ത് വാലിനോടടുത്ത ഭാഗത്ത് ഒരു വെളുത്ത പട്ട കാണാം. നെഞ്ചു മുതൽ താഴോട്ട് ശരീരത്തിനടിഭാഗവും മങ്ങിയ വെളുപ്പ്, വാൽ കറുപ്പു നിറം. ത്രികോണാകൃതിയിലുള്ള വലിയ കൊക്ക് മുനിയ വർഗ്ഗത്തിലെ എല്ലാ കിളികളുടെയും പൊതു സവിശേഷതയാണ്

ധാന്യങ്ങളാണ് ആറ്റക്കറുപ്പന്റെ പ്രധാന ഭക്ഷണം. വിളഞ്ഞു നിൽക്കുന്ന പാടങ്ങൾക്കു സമീപം ചെറിയ കൂട്ടങ്ങളായി ഈ പക്ഷിയെ കാണാം. പനയുടെ പട്ടകൾക്കിടയിലും ഇത്തിൾക്കണ്ണിക്കൂട്ടങ്ങൾക്കിടയിലും മറ്റുമാണ് ആറ്റക്കറുപ്പൻ കൂടു കെട്ടാറ്‌. ധാന്യസംഭരണശാലകൾ, അവ വിൽക്കുന്ന കടകൾ ചന്തകൾ എന്നിവയുടെ പരിസരങ്ങളിലും ഇവ ധാരാളമായി കണ്ടു വരുന്നു. അഞ്ചോ ആറോ മുട്ടകളാണ് സാധാരണ ഇടാറ്‌.
കൃഷിസ്ഥലങ്ങളോടടുത്ത പ്രദേശങ്ങളാണ് ചേക്കേറാൻ തിരഞ്ഞെടുക്കാറുള്ളത്. പത്ത് അടി മുതൽ 25 അടിവരെ ഉയരമുള്ള ഇടങ്ങളിലാണ് ഇവ ചേക്കയിരിക്കുക. തെങ്ങിൻപ്പൂക്കുലത്തണ്ടുകൾ, ഇലകളില്ലാത്ത ചില്ലകൾ, ടെലഫോൺ കേബിളുകൾ, വൈദ്യുത കമ്പികൾ എന്നിവിടങ്ങളിൽ ഇവ അന്തിയുറങ്ങുന്നതു കാണാം


No comments:

Post a Comment